Skip to playerSkip to main contentSkip to footer
  • 12/4/2017
Social Media Trolls Pinarayi Vijayan After the incidents happened in Vizhinjam


ഓഖി ചുഴലിക്കാറ്റ് ബാധിത പ്രദേശമായ വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സ്യത്തൊഴിലാളികൾ രോഷപ്രകടനം നടത്തിതായിരുന്നു കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയ വാര്‍ത്തകളിലൊന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൂന്തുറയിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി പിണറായി വിജയൻ തിരിച്ചുപോകുകയാണ് ഉണ്ടായത്. സ്വന്തം നാട്ടിലെ ഒരു പ്രശ്നബാധിത പ്രദേശത്ത് കാല് കുത്താൻ പോലും ആകാത്ത ഇരട്ടച്ചങ്കൻ എന്ന് വിളിച്ചാണ് സോഷ്യൽ മീഡിയ ഈ സംഭവത്തിൽ പിണറായി വിജയനെ കളിയാക്കുന്നത്. ഊരിപ്പിടിച്ച വാളിന് മുന്നിൽ നടന്ന ധീരൻ പങ്കായം കണ്ടപ്പോൾ ഓടിരക്ഷപ്പെട്ടു എന്നൊക്കെയാണ് ട്രോളുകൾ. അതിനിടയില്‍ ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനോടൊപ്പം ഓഖി ചുഴലിക്കാറ്റിന്‍‌റെ ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നിവർക്കെതിരെയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.

Category

🗞
News

Recommended