Skip to playerSkip to main contentSkip to footer
  • 12/4/2017
Minister M M Mani Against Sashikala And Sobha Surendran

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും എതിരെ മന്ത്രി എംഎം മണി. സിപിഎം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ബിജെപി വനിതാ നേതാക്കള്‍ക്കെതിരെ പരാമർശം നടത്തിയത്. ശശികലക്കും ശോഭാ സുരേന്ദ്രനും അസുഖം വേറെയാണെന്നായിരുന്നു മണിയുടെ പരിഹാസം.ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുകൊടുക്കാൻ ഇവരുടെ ഭർത്താക്കന്മാർക്ക് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഈ രണ്ട് സ്ത്രീകളെകൊണ്ട് കേരളം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ബിജെപി ജനരക്ഷാ മാർച്ചിനായി ഉത്തരേന്ത്യയിൽ നിന്ന് സ്ത്രീകളെ ഇറക്കുമതി ചെയ്തതെന്നും എംഎം മണി പറഞ്ഞു. വിവാദ പ്രസംഗങ്ങളുടെ പേരിൽ ഇതിനു മുൻപും എംഎം മണി കുരുക്കിൽപ്പെട്ടിട്ടുണ്ട്. മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന ആരോപണവും, മണക്കാട്ടെ വൺ ടു ത്രീ പ്രസംഗവും എംഎം മണിയെ പ്രതിരോധത്തിലാക്കിയിരുന്നു.

Category

🗞
News

Recommended