ഓഖി ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തില്‍ പിണറായി വിജയൻ സർക്കാർ ഏറെ പഴി കേട്ടുകൊണ്ടിരിക്കുകയാണ്. ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത് മുതല്‍ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതില്‍ വരെ സർക്കാർ പഴി കേട്ടുകൊണ്ടിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദർശനം നടത്തുന്ന മന്ത്രിമാരെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൂക്കുവിളികളോടെയാണ് നാട്ടുകാർ സ്വീകരിക്കുന്നത്. ദുരന്തമുണ്ടായതിൻറെ അഞ്ചാം ദിവസം മാത്രമാണ് മുഖ്യമന്ത്രി തീരദേശത്തേക്കെത്തിയത്. മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റാതെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്ത് വന്നിരിക്കുന്നു.ഓഖി ചുഴലിക്കാറ്റ് ദുരന്തനിവാരണത്തില്‍ കേരള സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രൻ പറയുന്നു. പിണറായി വിജയന് ആ പഴയ പാർട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത് എന്നും കെ സുരേന്ദ്രൻ പരിഹസിക്കുന്നു.