ചിയാൻ വിക്രമിൻറെ സൂപ്പർ ഹിറ്റ് ചിത്രമായ അന്യൻ ഓർമയില്ലേ? ആ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സദയെയും ഓർമയില്ലേ? ചുരുങ്ങിയ കാലം കൊണ്ട് സദ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. അന്യന് ശേഷം നിരവധി ചിത്രങ്ങളില്‍ സദ അഭിനയിച്ചെങ്കിലും ഒന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു നീണ്ട ഇടവേളക്ക് ശേഷം സദ വീണ്ടും മടങ്ങിയെത്തുകയാണ്. ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് സദ മടങ്ങിയെത്തുന്നത്. തിരിച്ചു വരവില്‍ ആരാധകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സദയിപ്പോള്‍.ലൈംഗിക തൊഴിലാളികളുടെ ജീവിതം പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമകളില്‍ നിന്നും വ്യത്യസ്തമായി അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന ടോര്‍ച്ച്‌ലൈറ്റ് എന്ന ചിത്രത്തിലാണ് സദ ശക്തമായ കഥാപാത്രവുമായി എത്തുന്നത്.പല നടിമാരും ചെയ്യാന്‍ മടിക്കാറുള്ള ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സിനിമയില്‍ സദ അവതരിപ്പിക്കാന്‍ പോവുന്നത്. അതിനിടെ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.