ഓഖി ചുഴലിക്കാറ്റിൻറെ കലിയടങ്ങിയെങ്കിലും കടലില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. എങ്കിലും കടലില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച കടലില്‍ കുടുങ്ങിയ 68 മല്‍സ്യ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. സംസ്ഥാനങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത്രയധികം പേരെ രക്ഷപെടുത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിലുണ്ടായ ഈ ഗതിമാറ്റത്തെ തുടര്‍ന്ന് ഞായറാഴ്ച 100 മൈല്‍ അകലെ വരെ മല്‍സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ലക്ഷദ്വീപിന് അപ്പുറത്തു വരെ തിരച്ചില്‍ നീളുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം മല്‍സ്യബന്ധനത്തിനായി കടലില്‍ പോയിട്ടുള്ളവരുമായി സംസാരിച്ച ശേഷമാണ് ഇത്തരത്തില്‍ ബോട്ടുകള്‍ ദിശമാറി പോയിട്ടുണ്ടാവാമെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തേക്കു കൂടി തിരച്ചില്‍ വ്യാപിക്കുന്നത്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിലായിരുന്ന ബോട്ടുകള്‍ ദിശമാറി മറ്റിടങ്ങളിലേക്കു നീങ്ങാനുള്ള സാധ്യത കൂടുതലാണ്. കേരളത്തില്‍ നിന്നുള്ള മല്‍സ്യ തൊഴിലാളികളുടെ ബോട്ടുകള്‍ ഇറാന്‍, ഒമാന്‍ തീരത്തേക്ക് നീങ്ങിയിട്ടുണ്ടാവുമെന്നും ഇവര്‍ പറയുന്നു.