Skip to playerSkip to main contentSkip to footer
  • 12/2/2017
Cyclone Ockhi; 531 Fishermen Rescued Off Kerala

ഖി ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയിരിക്കുന്ന നൂറിലധികം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. എട്ടു മത്സ്യത്തൊഴിലാളികൾക്ക് രക്ഷാപ്രവർത്തനത്തിനായി കടലിൽ പോകാൻ അനുമതി നൽകി. രക്ഷാപ്രവർത്തനത്തിന് പോകുന്നവർ കോസ്റ്റൽ പോലീസിന് കൃത്യമായ വിവരങ്ങൾ നൽകണമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്. ഓഖിചുഴലികൊടുങ്കാറ്റിന്റെ കെടുതിയില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രുപയുടെ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇതിനകം 393 പേരെ രക്ഷിച്ചതായും കുറച്ചുപേര്‍ ലക്ഷദ്വീപില്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലത്ത് നിന്നും കാണാതായ എല്ലാവരും തിരിച്ചെത്തിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അതിനിടെ കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 100 ബോട്ടുകളെക്കുറിച്ച് വിവരമില്ലെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. വിവിധ ബോട്ടുകളിലായി കടലിൽ പോയ 800 മത്സ്യത്തൊഴിലാളികളെക്കുറിച്ചാണ് ഇതുവരെ വിവരം ലഭിക്കാത്തത്. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Category

🗞
News

Recommended