Skip to playerSkip to main contentSkip to footer
  • 12/2/2017
Oviya walks out of Raghava Lawrence's 'Kanchana'

ബിഗ് ബോസിലൂടെ ഹിറ്റായ ഓവിയയ്ക്ക് ഇപ്പോള്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രമായ കാഞ്ചനയുടെ മൂന്നാം ഭാഗത്തിലേക്ക് നടിയെ വിളിച്ചിരുന്നു. എന്നാല്‍ ഓവിയ കാഞ്ചന 3 യില്‍ നിന്ന് പിന്മറിയതായി വാര്‍ത്തകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ വൈകിയത് കൊണ്ടാണത്രെ ഓവിയ ചിത്രത്തില്‍ നിന്നും പിന്മാറുന്നത്. ഓവിയയ്ക്ക് ഇത്രയ്ക്ക് അഹങ്കാരമോ എന്നാണ് ഇപ്പോള്‍ കാഞ്ചനയുടെ ആരാധകര്‍ ചോദിയ്ക്കുന്നത്. ഒരു സിനിമയും മാര്‍ക്കറ്റുമില്ലാതിരുന്ന നടിയ്ക്ക് ഇപ്പോളുള്ള പ്രശസ്തി തലയ്ക്ക് പിടിച്ചോ എന്നാണ് ചിലരുടെ ചോദ്യം. ബിഗ് ബോസ് ആരംഭിച്ചത് മുതല്‍ തമിഴകത്ത് ഓവിയ ഒരു സ്റ്റാറായിരുന്നു. സെലിബ്രിറ്റികള്‍ പോലും ഓവിയയുടെ ആരാധകരായി. ഓവിയ ആര്‍മി എന്നൊരു ഫാന്‍സ് സംഘടനയും ഓവിയയ്ക്ക് വേണ്ടി ഉണ്ടായി. കിരണ്‍ ടിവിയിലെ അവതാരകയായിട്ടാണ് ഓവിയ കരിയര്‍ ആരംഭിച്ചത്. 2007 ല്‍ റിലീസ് ചെയ്ത കംഗാരു എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ പെങ്ങളായി അഭിനയിച്ചുകൊണ്ട് ബിഗ് സ്‌ക്രീനിലെത്തി. കളവാണി എന്ന ചിത്രത്തിലൂടെ 2010 ലാണ് ഓവിയ തമിഴ് സിനിമാ ലോകത്തേക്ക് കടക്കുന്നത്.

Recommended