ട്രോളര്‍മാര്‍ക്ക് എന്ത് ചുഴലിക്കാറ്റ്! ഓഖിയെ പോലും വെറുതെ വിട്ടില്ല | Oneindia Malayalam

  • 6 years ago
Mallu Trollers Disappoints This Time With Ockhi Trolls

ലോകത്ത് എന്ത് സംഭവം ഉണ്ടായാലും അതിനെ ട്രോളുന്നതില്‍ മുന്‍പന്തിയിലാണ് മല്ലു ട്രോളര്‍മാര്‍. പക്ഷേ കേരളം മുഴുവന്‍ ഓഖി ചുഴലിക്കാറ്റിന്‍റെ ആശങ്കയില്‍ കഴിയുമ്പോള്‍ അതിനെ പോലും ട്രോളാന്‍ മടിയില്ലാത്ത അവസ്ഥയിലേക്ക് അവര്‍ മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലെ ട്രോളന്മാർക്ക് കേരളത്തെ പിടിച്ചുകുലുക്കിയ ഓഖി പോലും ട്രോളിനുള്ള ഒരു വിഷയം മാത്രമാണ്. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങിയെങ്കിലും തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. മല്‍സ്യബന്ധനത്തിനായി കടലില്‍ പോയ 200ലേറെ ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഏകദേശം 2000ത്തില്‍ അധികം മല്‍സ്യ തൊഴിലാളികളാണ് ഇപ്പോള്‍ കടലിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയായ പൂന്തുറയില്‍ നിന്നാണ് ഏറ്റവുമധികം മല്‍സ്യ തൊഴിലാളികളെ കാണാതായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പൂന്തുറയില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് അയ്യപ്പനെ ട്രോളിയതിന് കേസെടുത്തതിലുള്ള ദൈവകോപം എന്നൊക്കെ പറഞ്ഞാണ് രംഗബോധമില്ലാത്ത ഈ ട്രോളുകൾ, കാണാം അവയിൽ ചിലത്.

Recommended