ഓഖി; മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി | Ockhi Cyclone Update |

  • 7 years ago
കടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വയമേവ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നും മത്സ്യത്തൊഴിലാളികളും ജനങ്ങളും സര്‍ക്കാരിനെ വിശ്വസിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. അപ്പോള്‍ തന്നെ വേണ്ട നടപടികളെല്ലാം എടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ബുധനാഴ്ച ഉച്ചയോടെ തന്നെ ദുരന്ത നിവാരണ അതോറിറ്റി അറിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്നും ബുധനാഴ്ച തന്നെ ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. 29ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ഫാക്‌സ് വഴിയാണ് വിവരം ദുരന്ത നിവാരണ അതോറ്റിയെ അറിയിച്ചത്. എന്നാല്‍ ഈ വിവരം ഫിഷറീസിനെയോ പോലീസിനേയോ അറിയിക്കുന്നതിൽ വീഴ്ച വന്നതാണ് ദുരന്തം ഇത്ര ഭീകരമാക്കിയത്.

Recommended