അഴിമതിക്കെതിരെ രഹസ്യനീക്കവുമായി സൗദി

  • 7 years ago
Saudi Arabia's Advicory Council studying proposals to protect whistleblowers

അഴിമതിക്കും ഭീകരവാദത്തിനുമെതിരെ ശക്തമായ നടപടികളാണ് സൌദി അറേബ്യ ഈയടുത്ത് സ്വീകരിച്ചത്. ഇതിൻറെ ഭാഗമായിരുന്നു ഖത്തറിനെതിരായ ഉപരോധവും പ്രമുഖരെ അറസ്റ്റ് ചെയ്ത നടപടിയും. ആഗോള സമൂഹത്തെയാകെ ഞെട്ടിച്ച നടപടിയായിരുന്നു കൂട്ട അറസ്റ്റ്. സൗദി അറേബ്യയിലെ ഉന്നത ഉപദേശക സമിതിയാണ് ശൂറാ കൗണ്‍സില്‍. അഴിമതി നേരിടുന്നതിന് പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ സമതി. നിര്‍ദേശത്തിന്റെ കരടില്‍ പറയുന്ന പ്രധാന കാര്യം ഇതാണ്. അഴിമതിയെക്കുറിച്ച് അറിയുന്നവർ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുന്ന സാഹചര്യമുണ്ടാകണം. ഇതിനായി പുതിയ പദ്ധതികള്‍ തയ്യാറാകുന്നുണ്ടെന്നാണ് വിവരം. രാജകുടുംബത്തിലുള്ളവരെ വരെ അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്ത നടപടി സൗദിയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. പുതിയ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ അഴിമതി കുത്തനെ കുറയുമെന്നാണ് ശൂറാ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നത്. ശൂറാ കൗണ്‍സിന് നിര്‍ദേശിക്കാന്‍ മാത്രമേ കഴിയൂ. ഇനി തീരുമാനം എടുക്കേണ്ടത് രാജാവും കിരീടവകാശിയും മന്ത്രിസഭയുമാണ്.

Recommended