മഞ്ജുവും കാവ്യയും മുതല്‍ ധര്‍മജന്‍ വരെ, ആരൊക്കെ കൂറുമാറും | Oneindia Malayalamn

  • 7 years ago
Actress Case; What Will Happen When The trial Begins?


നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തുടങ്ങാന്‍ ഇനി അധികം താമസിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍ ആയിരിക്കും കേസിലെ പ്രധാന സാക്ഷി. സിനിമ മേഖലയില്‍ നിന്ന് മാത്രം അമ്പതിലധികം സാക്ഷികള്‍ ഉണ്ട്. ഒരുപക്ഷേ അത് തന്നെ ആയിരിക്കും ഏറ്റവും നിര്‍ണായകമായി മാറുക. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹ ബന്ധം തകരാന്‍ കാരണക്കാരി ആക്രമിക്കപ്പെട്ട നടിയാണെന്നും അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് എന്നും പോലീസ് പറയുന്നു. എന്നാല്‍ കേസില്‍ മഞ്ജു വാര്യര്‍ സാക്ഷി പറയാന്‍ തയ്യാറാകുമോ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം മകള്‍ ദിലീപിനൊപ്പം ആയിരുന്നു. ഇപ്പോഴും ദിലീപിന് ശക്തമായ പിന്തുണയാണ് മകള്‍ നല്‍കുന്നത്. സിനിമ മേഖലയിലെ സര്‍വ്വശക്തരില്‍ ഒരാളാണ് ദിലീപ്. ജയിലില്‍ കിടക്കുമ്പോഴും അതിന് ശേഷം പുറത്തിറങ്ങിയപ്പോഴും ആ സ്വാധീനത്തിന് ഒരു കുറവും വന്നിരുന്നില്ല എന്ന് തന്നെ പറയാം. അങ്ങനെയുള്ള ദിലീപിനെതിരെ സാക്ഷി പറയാന്‍ എത്ര സിനിമാക്കാര്‍ തയ്യാറാകും എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

Recommended