ഖത്തർ ഉപരോധം കടുപ്പിക്കാനൊരുങ്ങി സൗദി

  • 7 years ago
Arab Countries Blockading Blacklist

Two islamic organisations and 11 individuals have been added to an existing terror list drawn up by four Arab countries that are blockading Qatar, claiming the entities and individuals are supported by Doha.
ഖത്തറിനെതിരായ ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി സൌദിയുള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങള്‍. ഇതിൻറെ ഭാഗമായി കൂടുതല്‍ സംഘടനകളെയും വ്യക്തികളെയും കരിമ്പട്ടികയില്‍പ്പെടുത്താനാണ് നീക്കം. ഭീകരവാദത്തിനെതിരായ തങ്ങളുടെ ഉറച്ച നിലപാടിൻറെ ഭാഗമാണിതെന്നാണ് രാജ്യങ്ങളുടെ വിശദീകരണം. ഇതുസംബന്ധിച്ച് സൌദി പ്രസ് ഏജൻസി ഒരു പ്രസ്താവനയും ഇറക്കിയിരുന്നു. പ്രമുഖ ഈജിപ്ത്യന്‍ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ്, ഇന്റര്‍നാഷനല്‍ ഇസ്ലാമിക് കൗണ്‍സില്‍ ഫോര്‍ ദഅവ ആന്റ് റിലീഫ് എന്നിവയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട രണ്ട് സംഘടനകള്‍. ഇസ്ലാമിന്റെ പേരില്‍ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന സംഘടനകളാണിതെന്ന് സൗദി സഖ്യം ആരോപിച്ചു. ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഖത്തർ സഹായം നല്‍കിയെന്നാണ് ആരോപണം. ഭീകരവാദത്തെ ചെറുക്കാന്‍ ഖത്തര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഉപരോധ രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി. ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന പേരില്‍ അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.

Recommended