ദുല്‍ഖറിൻറെ തമിഴ് ചിത്രവും മണിരത്നവും തമ്മില്‍ | filmibeat Malayalam

  • 7 years ago
Dulquer Salmaan's new tamil movie got a connection with Maniratnam and A R Rahman.

മണിരത്നം സംവിധാനം ചെയ്ത ഓ കെ കണ്‍മണിക്ക് ശേഷം ദുല്‍ഖർ സല്‍മാൻ വീണ്ടും ഒരു തമിഴ് ചിത്രവുമായി എത്തുകയാണ്. ദേസിംഗ് പെരിയസാമിയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുനത്. ഈ ചിത്രത്തിന് മണിരത്നവുമായും എ ആർ റഹ്മാനുമായും ഒരു ചെറിയ ബന്ധമുണ്ട്. മണിരത്നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ ഗാനം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ എന്ന ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. എ ആർ റഹ്മാൻ ഈണമിട്ട ഈ ഗാനം അന്നത്തെ സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു. ദുല്‍ഖർ ചിത്രത്തിൻറെ പേരും ഇതുതന്നെയാണ്. വിക്രം നായകനാകുന്ന ധ്രുവനച്ചിത്തരത്തിലെ നായികമാരിലൊരാള്‍ റിതു വർമയാണ് ദുല്‍ഖർ ചിത്രത്തിലും വേഷമിടുന്നത്. ഏതായാും ദുല്‍ഖർ സല്‍മാൻറെ തമിഴ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. വായ് മൂടി പേസുവോം, ഓ കെ കണ്‍മണി, സോളോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍.

Recommended