ലോകകപ്പ് നേടിയാല്‍ അടുത്തത് എന്ത്? | Oneindia Malayalam

  • 7 years ago
Argentina player Lionel Messi promises to go on religious pilgrimage if Argentina wins world cup.

അടുത്ത വർഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ലയണല്‍ മെസ്സിയുടെ കരിയറില്‍ നിർണായകമാണ്. ഒരുപക്ഷേ അത് ദേശീയ ജഴ്സിയില്‍ മെസ്സിയെന്ന ഫുട്ബോള്‍ താരത്തെ അടയാളപ്പെടുത്താനുള്ള അവസരമായിരിക്കും. പെലെയെയും മറഡോണയെയും പോലെ ലോകകപ്പ് നേടി ഇതിഹാസമാകാൻ മെസ്സിക്കുള്ള അവസരം. 2014ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ലോകകപ്പ് റഷ്യയില്‍ സ്വന്തമാക്കാൻ മെസ്സി അതിയായി ആഗ്രഹിക്കുന്നുണ്ട്. ലോകകപ്പ് നേടിയാല്‍ ജന്മനഗരമായ റൊസാരിയോയിലെ സാൻ നികോളാസിലേക്ക് തീർഥയാത്ര പോകുമെന്നാണ് മെസ്സിയുടെ ശപഥം. അതും കാല്‍നടയായി 68 കിലോമീറ്റർ സഞ്ചരിച്ച്. ഏകദേശം 14 മണിക്കൂറെങ്കിലുമെടുക്കുന്ന യാത്രയാണിത്. മോസ്കോയില്‍ ടിവൈസി സ്പോർട്സിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യക്കെതിരായ സൌഹൃദ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് അർജൻറീന.

Recommended