ജിഎസ്ടിയില്‍ ഇളവ്, 177 സാധനങ്ങള്‍ക്ക് വില കുറയും | Oneindia Malayalam

  • 7 years ago
GST Council slashes tax rates on 177 items from 28% to 18%

ജിഎസ്ടി സ്ലാബ് പരിഷ്‌കരണത്തോടെ നിരവധി ഉത്പന്നങ്ങള്‍ക്ക് വില കുറയും. 177 ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കാനാണ് ഗുവാഹത്തിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 227 ഉല്‍പ്പന്നങ്ങളാണ് നികുതി നിരക്കിലെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തിലുണ്ടായിരുന്നത്. ഇത് 50 ശതമാനം ഉത്പന്നങ്ങള്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. നികുതി നിരക്ക് കുറയ്ക്കുന്നത് വഴി സര്‍ക്കാരിന് ഇരുപതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ച്യൂയിംഗം, ചോക്ക്‌ളേറ്റ്, മാര്‍ബിള്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍, ഡിയോഡറന്റ്, സോപ്പ് പൊടി തുടങ്ങിയവ ഉള്‍പ്പെടെ ഉള്ള ഉല്‍പന്നങ്ങള്‍ക്ക് ഇനി 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുക. പെയിന്റ്, സിമന്റ് എന്നിവ 28 ശതമാനത്തിന്റെ സ്ലാബില്‍ തുടരുമെന്ന് ജിഎസ്ടി കൗണ്‍സില്‍ അംഗം സുശീല്‍ മോദി വ്യക്തമാക്കി. വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ ആഢംബര വസ്തുക്കളും ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28ല്‍ തുടരും.

Recommended