'ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമം നടന്നു' സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ | Oneindia Malayalam

  • 7 years ago
Solar Report Tabled In Assembly

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു. വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് സഭയ്ക്ക് മുന്നില്‍ വച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടിയും പിണറായി വിശദീകരിക്കുകയും ചെയ്തു.
പൊതുജന താല്‍പര്യം കണക്കിലെടുത്താണ് ഇത്രയും വേഗം റിപ്പോര്‍ട്ട് സഭയില്‍ വച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് സഭയില്‍ വച്ചതിനു പിറകെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടികളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാനാണ് തിരുവഞ്ചൂരിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായത്. കൂടാതെ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Recommended