സ്വർണം, വിവാഹം, മരണം: ഇവ സ്വപ്നം കാണാറുണ്ടോ? | Oneindia Malayalam

  • 7 years ago
Dreams are weird and scary sometimes but they actually mean a lot and are actually windows into our subconscious. Seeing certain objects or situations like jewelry have been proven to mean particular things.

സ്വപ്നം കാണാത്തവർ ചുരുക്കമായിരിക്കും. കാണുന്ന സ്വപ്നങ്ങള്‍ക്ക് എന്തെങ്കിലും അർഥമുണ്ടോ? സ്വപ്നങ്ങളിലും നിമിത്തങ്ങളിലുമൊക്കെ വിശ്വസിക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. എന്നാല്‍ ചിലരാകട്ടെ ഇവയെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളിക്കളയാറുമുണ്ട്. ജനനം, മരണം, മൃഗങ്ങള്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ സ്വപ്നത്തില്‍ കടന്നുവരാറുണ്ട്. ഇവക്കൊന്നും നമ്മുടെ നിത്യജീവിതവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. പാമ്പിനെ സ്വപ്നം കാണുന്നത് സംബന്ധിച്ചും ചില വിശ്വാസങ്ങള്‍ മലയാളികള്‍ക്കിടയില്‍ നിലവിലുണ്ട്. ഇതിനെ ഭക്തിയുടെ നിറംനല്‍കി സമീപിക്കുന്നവരും ലൈംഗികതയുടെ നിറം നല്‍കി സമീപിക്കുന്നവരുമുണ്ട്. പൊതുവെ കാണുന്ന ചില സ്വപ്നങ്ങള്‍ എന്തൊക്കെ അർഥങ്ങളാണ്, സൂചനകളാണ് മുന്നോട്ട് വെക്കുന്നത് എന്ന് നോക്കാം. സ്വപ്നത്തില്‍ സ്വര്‍ണ്ണം കണ്ടാല്‍ ഭാവിയില്‍ കൂടുതല്‍ പണം ചെലവഴിക്കാനുണ്ട് എന്നതിന്‍റെ സൂചനകളാണുള്ളത്. വിവാഹം, ഒഴിവുകാല ആഘോഷം, വലിയ ഷോപ്പിംഗ് ​​എന്നിവ നിങ്ങളെ കാത്തിരിക്കുന്നുവെന്നാണ് സ്വപ്നത്തില്‍ സ്വര്‍ണം കാണുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Recommended