Tom Alter, Padma Shri actor and writer, dies aged 67

  • 7 years ago
ബോളിവുഡിന്റെ "ഹോളിവുഡ്" താരം.......




എഴുത്തുകാരനും നടനും പദ്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു

അമേരിക്കന്‍ വംശജനായ ബോളിവുഡ് നടനായ ആള്‍ട്ടര്‍ 1950ല്‍ മസൂറിയിലാണ് ജനിച്ചത്. കഴിഞ്ഞ കുറച്ചുനാളായി ത്വക്ക് കാന്‍സറിന് ചികില്‍സയില്‍ കഴിഞ്ഞുവരികയായിരുന്നു .ഏകദേശം 300 ഓളം ചിത്രങ്ങളില്‍ ആള്‍ട്ടര്‍ അഭിനയിച്ചിട്ടുണ്ട്. 1976ല്‍ ധര്‍മ്മേന്ദ്ര നായകനായ 'ചരസി'ലൂടെയാണ് അദ്ദേഹം ആദ്യമായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ചു.
അഭിനയം കൂടാതെ സംവിധാനത്തിലും പരീക്ഷണം നടത്തിയിട്ടുള്ള ആള്‍ട്ടര്‍ 80കളിലും 90 കളിലും കായികമാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Recommended