Hot weather snake-bite risk warning

  • 7 years ago
ഓസ്‌ട്രേലിയയില്‍ പാമ്പ് സുനാമി..!!



പാമ്പ് സുനാമി ബാധിച്ച അവസ്ഥയിലാണ് ഓസ്‌ട്രേലിയ ;അപ്രതീക്ഷിതമായ ചൂട് കാറ്റാണ് രാജ്യത്തെ വലയ്ക്കുന്നത്


അപ്രതീക്ഷിതമായി ചൂടുകാറ്റു വീശിയതോടെ മഞ്ഞുകാലത്തെ ഉറക്കത്തില്‍ നിന്നു പാമ്പുകള്‍ കൂട്ടത്തോടെ എണീറ്റതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.രണ്ടാഴ്ചയെങ്കിലും ഇപ്പോഴത്തെ പ്രതിഭാസം നീണ്ടു നില്‍ക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഓസ്ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ക്യൂന്‍സ്ലന്‍ഡ് ഉള്‍പ്പടെയുള്ള മേഖലയിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഹൈബര്‍നേഷനില്‍ നിന്നുണര്‍ന്ന ഉടനെ ഇണകളെ തേടിയുള്ള പരക്കം പാച്ചിലിലാണ് പാമ്പുകള്‍ കൂട്ടത്തോടെ പുറത്തു ചാടുന്നത്.