Skip to playerSkip to main contentSkip to footer
  • 8 years ago
ചെറു വിവരണം:-
തങ്ങളുടെ വേദ ഗ്രന്ഥമായ തൗരാതിൽ (തോറ) പ്രവചിക്കപ്പെട്ട അന്ത്യ പ്രവാചകൻ മുഹമ്മദ്‌ (സ) വന്നത് തങ്ങളുടെ വർഗത്തിൽ നിന്നല്ല എന്ന കാരണത്താൽ മാത്രം നബിയും ഖുറാനെയും അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന യഹൂദരുടെ നിലപാടിനെയാണ്‌ ഖുർആൻ ഇവിടെ പരാമർശിക്കുന്നത്.അവരാകട്ടെ മുഹമ്മദ്‌ നബിയുടെ ആഗമനത്തിനു മുന്പ് തങ്ങളുടെ വേദത്തിൽ പ്രവചിക്കപ്പെട്ട നബി വരുന്നതിനായി അല്ലാഹുവോട് പ്രാർതിചിരുന്നവരും ആ നബി വന്നാല ആ നബിയുടെ സഹായത്തോടെ ഞങ്ങൾ നിങ്ങളെ അതിജയിക്കുമെന്നു അറബ് ബഹുദൈവാരാടകരോദ് പറയുന്നവരും ആയിരുന്നു.എന്നാൽ അറബികളിൽ നിന്നാണ് അന്ത്യ പ്രവാചകൻ വന്നത് എന്നറിഞ്ഞപ്പോൾ സത്യം അറിഞ്ഞു കൊണ്ട് തന്നെ അത് മൂടിവയ്ക്കുകയും നബിയെ നിഷെദിക്കുകയുമാനു അവർ ചെയ്തത്.
തഫ്സീർ ഇബ്നു കസീർ കാണുക:-فَقَالَ لَهُمْ مُعَاذ بْن جَبَل وَبِشْر بْن الْبَرَاء بْن مَعْرُور وَدَاوُد بْن سَلَمَة يَا مَعْشَر يَهُود اِتَّقُوا اللَّه وَأَسْلِمُوا فَقَدْ كُنْتُمْ تَسْتَفْتِحُونَ عَلَيْنَا بِمُحَمَّدٍ - صَلَّى اللَّه عَلَيْهِ وَسَلَّمَ - وَنَحْنُ أَهْل شِرْك وَتُخْبِرُونَنَا بِأَنَّهُ مَبْعُوث وَتَصِفُونَهُ بِصِفَتِهِ فَقَالَ سَلَّام بْن مِشْكَم أَخُو بَنِي النَّضِير مَا جَاءَنَا بِشَيْءٍ نَعْرِفهُ وَمَا هُوَ بِاَلَّذِي كُنَّا نَذْكُر لَكُمْ . فَأَنْزَلَ اللَّه فِي ذَلِكَ مِنْ قَوْلهمْ" وَلَمَّا جَاءَهُمْ كِتَابٌ مِنْ عِنْد اللَّه مُصَدِّقٌ لِمَا مَعَهُمْ" الْآيَة
മുആദ് ബ്നു ജബൽ,ബിശ്രു ബ്നു ബരാഉ ബ്നു ഷുഅബ,ദാവൂദ് ബ്നു സലമ എന്നീ സഹാബാക്കൾ ഇത് സംബന്ധിച്ച് അവരോടു പറഞ്ഞു;' യഹൂദ സമൂഹമേ,നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക,അവനു കീഴ്പ്പെട്ടു മുസ്ലിം ആവുക,ഞങ്ങൾ ബഹുദൈവാരാധകരായിരുന്ന കാലത്ത് നിങ്ങളല്ലേ ഞങ്ങളോട് മുഹമ്മദ്‌ നബി(സ)യെ കുറിച്ചും അദ്ധേഹത്തിന്റെ വിശേഷണങ്ങളെ കുറിച്ചും അദ്ധേഹത്തിന്റെ സഹായത്തോടെ നിങ്ങൾ ഞങ്ങളെ അതിജയിക്കുന്നതിനെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നത്?ഇത് കേട്ടപ്പോൾ ബനൂ ന്നദീർ എന്ന ജൂത ഗോത്രക്കാരനായ സല്ലാമു ബ്നു മിശ്കം പറഞ്ഞു:' ഞങ്ങൾക്ക് ആര്യവുന്ന കാര്യമൊന്നും ഇദ്ദേഹം കൊണ്ട് വന്നിട്ടില്ല,ഞങ്ങൾ നിങ്ങളോട് പറയാറുണ്ടായിരുന്ന നബി ഇയാളല്ല.അപ്പോഴാണ്‌ അല്ലാഹു ഈ വചനങ്ങള അവതരിപ്പിച്ചത്.

Category

😹
Fun