BJPക്ക് തിരിച്ചടി: അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്! | Oneindia Malayalam
  • 7 years ago
The disqualification of two votes helped Ahmed Patel of the Congress sail through into the Rajya Sabha for the fifth time. It was the Election Commission of India which declared the two votes as invalid as a result of which Patel was elected to the upper house of Parliament from Gujarat.


മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയം. രാജ്യം ഉറ്റുനോക്കിയ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങളെ അതീജീവിച്ചാണ് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത്. അഹമ്മദ് പട്ടേലിന് പുറമേ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ബല്‍വന്ത് സിംഗ് രാജ്പുത്താണ് അഹമ്മദ് പട്ടേലിനോട് പരാജയപ്പെട്ടത്. എട്ടു മണിക്കൂറോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.
Recommended