Skip to playerSkip to main content
  • 8 years ago
السلام عليكم ورحمة الله وبركاته
വാട്ട്സ് ആപ്പ് , ടെലെഗ്രാം, യു ട്യൂബു & FB
അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര 143
കുറിപ്പുകൾ,
04.05.2016:
ഹദീസ് സെഷൻ -54
..............................

സഹീഹുൽ ബുഖാരി ഹദീസ് 33
കിതാബുൽ ഈമാൻ

بَاب عَلَامَةِ الْمُنَافِقِ
മുനാഫിഖിന്റെ/കപട വിശ്വാസിയുടെ അടയാളങ്ങൾ
സംബന്ധിച്ച ബാബ്

ഈ ബാബിൽ രണ്ടു ഹദീസുകൾ ഉണ്ട് .രണ്ടും പരസ്പരം ബന്ധപ്പെട്ടതാകയാൽ ആദ്യം രണ്ടു ഹദീസുകളും പറഞ്ഞ ശേഷം ഫത്ഹുൽ ബാരി നോക്കാം.

MODULE 1/04.05.2016
ഹദീസ് 33
حَدَّثَنَا سُلَيْمَانُ أَبُو الرَّبِيعِ قَالَ حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ قَالَ حَدَّثَنَا نَافِعُ بْنُ مَالِكِ بْنِ أَبِي عَامِرٍ أَبُو سُهَيْلٍ عَنْ أَبِيهِ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ

അബൂഹുറൈറ റദിയല്ലാഹു അന്ഹു നിവേദനം: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്‌. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക.

Category

😹
Fun
Be the first to comment
Add your comment