Al kithab 207 അസ്സ്വലാ Part 11 الأذكار في الركوعഒന്നാം ഭാഗം

  • 7 years ago
Al kithab 207 അസ്സ്വലാ Part 11 الأذكار في الركوعഒന്നാം ഭാഗം
അൽ കിതാബ് പഠന പരമ്പര 207
അസ്സ്വലാ അസ്സ്വലാ പരമ്പര ഭാഗം 11

MODULE O1/12.11 2016

റുകൂഇൽ പ്രത്യേകമായി ചൊല്ലൽ സുന്നത്തുള്ള ദിക്ര് ഏറ്റവും ചുരുങ്ങിയത്
سُبْحَانَ رَبِّي الْعَظِيمِ
sub -haana rabbiyal adeem എന്നാണു .ഇത് മൂന്നു തവണയാണ് ചൊല്ലേണ്ടത്.ഇതിനോട് കൂടി
اللَّهُمَّ لَكَ رَكَعْتُ ، وَلَكَ خَشَعْتُ ، وَبِكَ آمَنْتُ وَلَكَ أَسْلَمْتُ ، خَشَعَ لَكَ سَمْعِي وَبَصَرِي وَعَظْمِي وَمُخِّي وَعَصَبِي
''അല്ലാഹുവേ...നിന്റെ മുമ്പിൽ ഞാൻ റുകൂഉ ചെയ്തിരിക്കുന്നു;നീനയ്ക്ക് ഞാൻ കീഴ്വണങ്ങിയിരിക്കുന്നു;നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു;നീനയ്ക്ക് ഞാൻ അനുസരണയോടെ കീഴ്പ്പെട്ടിരിക്കുന്നു;എന്റെ കേൾവിയും കാഴ്ചയും അസ്ഥിയും മജ്ജയും ധമനികളും എല്ലാം നിനയ്ക്കിതാ കീഴ്പ്പെട്ടിരിക്കുന്നു''
എന്ന് കൂടി ചേർത്ത് ചൊല്ലൽ കൂടുതൽ പുണ്യകരം ആണ്.
سُبْحَانَ رَبِّي الْعَظِيمِ
sub -haana rabbiyal adeem എന്നതിന്റെ കൂടെ
وَبِحَمْدِهِ
വ ബി ഹംദിഹീ എന്ന് കൂടെ ചേർത്ത് ചെല്ലുന്നത് സുന്നത്താണെന്ന് ചില ശാഫിഈ മദ്ഹബുകാർ ആയ ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇമാം റാഫിഈ റഹിമഹുല്ലാഹി അത് ഇഷ്ട്ടപ്പെടുന്നില്ലെന്നു ശറഹുൽ മുഹദ്ദബിൽ ഇമാം നവവി വ്യക്തമാക്കുന്നു.وَبِحَمْدِهِ
വ ബി ഹംദിഹീ എന്ന് കൂടി ചേർത്ത് വന്നിട്ടുള്ള ചില ഹദീസുകൾ ദുർബലമാണ് എന്ന് കാണുന്നു . എന്നാൽവ ബി ഹംദിഹീ എന്നതിന്റെ ആശയം വരുന്ന ഹദീസ് സ്വഹീഹ് ആയി വന്നിട്ടുണ്ട് എന്ന് സുനനു അബീ ദാവൂദിന്റെ ശറഹു ഗ്രൻഥമായ ഔനുൽ മഅബൂദിൽ പറയുന്നു.
ഔനുൽ മഅബൂദിന്റെ മൂസന്നിഫു وَبِحَمْدِهِ
വ ബി ഹംദിഹീ എന്ന് കൂടി ചേർത്ത് വന്നിട്ടുള്ള ഹദീസുകൾ ദുർബലമാണ് പരാമർശിച്ച ശേഷം തുടരുന്നു:
قُلْتُ : وَأَصْلُ هَذِهِ فِي الصَّحِيحِ عَنْ عَائِشَةَ قَالَتْ " كَانَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يُكْثِرُ أَنْ يَقُولَ فِي رُكُوعِهِ وَسُجُودِهِ : سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ " الْحَدِيثَ
ഞാൻ പറയുന്നു: എന്നാൽ ഇതിന്റെ അടിസ്ഥാനം ആയിഷാ റദിയല്ലാഹു അന്ഹായിൽ നിന്നുള്ള സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്.ആയിഷാ റദിയല്ലാഹു അന്ഹാ പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ റുകൂഇലും സുജൂദിലും
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ
''അല്ലാഹുവേ ..നീ പരിശുദ്ധനാണ്;ഞങ്ങളുടെ നാഥാ നിനയ്ക്കാണ് സകല സ്തുതിയും'' എന്ന് ധാരാളമായി പറയുമായിരുന്നു.(പ്രത്യേക കുറിപ്പ്:ഇവിടെ തസ്ബീഹും ഹംദും വന്നിട്ടുണ്ടല്ലോ എന്നാണു
വ ബി ഹംദിഹീ എന്ന് പറയുന്നതിന് അടിസ്ഥാനം ഉണ്ട് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ; എന്നാൽ വ ബി ഹംദിഹീ എന്ന പദം നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്ന നിരീക്ഷണമാണ് ആ പദം റുകൂഇൽ ഉപയോഗിക്കുന്നത് ചില ഇമാമുകൾ ഇഷ്ട്ടപ്പെടാതിരിക്കാൻ കാരണം.)ഔനുൽ മഅബൂദിൽ ഇങ്ങിനെ കാണാം:
وَقَدْ سُئِلَ أَحْمَدُ بْنُ حَنْبَلٍ عَنْهُ فِيمَا حَكَاهُ ابْنُ الْمُنْذِرِ فَقَالَ أَمَّا أَنَا فَلَا أَقُولُ بِحَمْدِهِ
റുകൂഇൽ വ ബി ഹംദിഹീ എന്ന് കൂടി ചേർത്..

Recommended