റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന സൂചനയുമായി കംപ്യൂട്ടര്‍ ഗവേഷകര്‍. വാനാക്രൈ എന്ന മാല്‍വെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ ആണെന്ന് തെളിയിക്കുന്ന സാങ്കേതികരേഖകള്‍ ലഭിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് 150ഓളം രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം വരുന്ന കംപ്യൂട്ടറുകളെയാണ് വെള്ളിയാഴ്ച മുതല്‍ വാനാക്രൈ ആക്രമിച്ചത്. ലസാറസ് ഗ്രൂപ്പ് നേരത്തെ ഉപയോഗിച്ചുവന്ന പ്രോഗ്രാമുകളിലാണ് സോഫ്റ്റ് വെയര്‍ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കാസ്‌പെര്‍സ്‌കി ലാബു സിമാന്റെകും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ചേര്‍ത്തുവെച്ച് ലോകത്തെ വിവിധ സൈബര്‍ വിദഗ്ധരും ഉത്തരകൊറിയയാണ് ഹാക്കിങ്ങിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിരുന്നു.
Security researchers on monday reported signs of a potential North Korea link to the massive computer malware campaign that sparked havoc in computer systems worldwide and opened fresh political rifts between russia and the United states.