DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. NO COPYRIGHT INFRINGEMENT INTENDED. COPYRIGHTS RESERVED BY COPYRIGHT OWNER. This video is used only for non-profit usage and publishing.
Movie Dheerasameere Yamunaatheere (1977) Lyrics ONV Kurup Music Shyam Singer P Jayachandran
അമ്പിളി.. പൊന്നമ്പിളി... നിന്‍ ചെമ്പകപ്പൂവിരല്‍ത്തുമ്പിലെയിത്തിരി അഞ്ജനമെനിക്കു തരൂ എന്നെ സ്വപ്നം കാണുമീ മിഴികളില്‍ അഞ്ജനമെഴുതിക്കൂ (അമ്പിളി പൊന്നമ്പിളി ...)
ഇവളെന്റേ പ്രിയ സഖീ പ്രാണസഖീ ഇവളെന്റെ കണ്മണിയാം കളിത്തോഴീ ഇണങ്ങിയും പിണങ്ങിയും ഒരു നൂറു ജന്മങ്ങളായ് ഇതുവഴിപറന്നു പോം ഇണക്കിളികള്‍ ഞങ്ങള്‍ ഇണക്കിളികള്‍ (അമ്പിളി പൊന്നമ്പിളി ...)
ഒരു സ്വപ്നമലര്‍ക്കൊടിയിവള്‍ക്കൊരുക്കൂ അരിമുല്ലത്തിരിയിട്ട വിളക്കുവെയ്ക്കൂ പുതിയൊരു ജന്മത്തിന്റേ മധുകാല യാമങ്ങളേ ഒരു യുഗ്മഗാനം പാടി വരവേല്‍ക്കും ഞങ്ങള്‍ വരവേല്‍ക്കും (അമ്പിളി പൊന്നമ്പിളി ...)