വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

  • 4 years ago
വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. 2020 ജൂലൈ ഒന്നു മുതല്‍ ഇരുമോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. എത്ര രൂപയാണ് വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കറന്‍സി എക്‌സ്‌ചേഞ്ച് റേറ്റിലുണ്ടായ വ്യതിയാനമാണ് വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയത് എന്ന് ടൊയോട്ട വ്യക്തമാക്കുന്നു. ഗണ്യമായ വില വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന. ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് നിര്‍മാതാക്കള്‍ തങ്ങളുടെ ആഢംബര വെല്‍ഫയറിനെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. ആറ് സീറ്റര്‍ എക്‌സിക്യൂട്ടീവ് ലോഞ്ച് പതിപ്പില്‍ എത്തുന്ന വെല്‍ഫയറിന് 79.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Recommended