#kerala സംസ്ഥാനത്ത് ഹിന്ദു ജനനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് സംസ്ഥാനസർക്കാരിന്റെ പഠനറിപ്പോർട്ട്.

  • 5 years ago
സംസ്ഥാനത്ത് ഹിന്ദു ജനനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് സംസ്ഥാനസർക്കാരിന്റെ പഠനറിപ്പോർട്ട്. ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പഠനത്തിലാണ് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതായി കണ്ടെത്തിയത്.
2017 ലെ ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്ക് പ്രകാരം 210071 കുട്ടികളാണ് ഹിന്ദുമത വിഭാഗത്തിൽ ജനിച്ചത്. 41.71 ശതമാനമാണ് ഈ കാലയളവിലെ ഹിന്ദു ജനനനിരക്ക്. മുസ്ലിം മതവിഭാഗത്തിൽ 216525 കുട്ടികൾ ജനിച്ചിട്ടുണ്ട്. 43 ശതമാനമാണ് മുസ്ലിം മതവിഭാഗത്തിലെ ജനനനിരക്ക്.
2016ൽ ഹിന്ദു ജനനനിരക്ക് 41.88 ശതമാനവും മുസ്ലിം ജനനനിരക്ക് 42.55 ശതമാനവുമായിരുന്നു. ഹിന്ദു ജനനനിരക്ക് 2017ൽ കുറഞ്ഞപ്പോൾ മുസ്ലിം ജനനനിരക്ക് വീണ്ടും ഉയരുകയാണ്. അതേസമയം ക്രിസ്ത്യൻ ജനനനിരക്കിലും 2016നെ അപേക്ഷിച്ച് കുറവുണ്ടായി.

Recommended