BJP | രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വി മുരളീധരൻ അടക്കമുള്ള ബിജെപി നേതാക്കൾ ഇന്ന് സന്ദർശിക്കും

  • 5 years ago
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വി മുരളീധരൻ അടക്കമുള്ള ബിജെപി നേതാക്കൾ ഇന്ന് സന്ദർശിക്കും.ശബരിമല വിഷയത്തിൽ കേരളം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് രാഷ്ട്രപതിയെ സന്ദർശിക്കാൻ ബിജെപി പ്രതിനിധി സംഘം ഒരുങ്ങുന്നത്. കേരളത്തിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിലനിൽക്കവെയാണ് രാഷ്ട്രപതിയെ സന്ദർശിക്കാനുള്ള ബിജെപിയുടെ പുതിയ തീരുമാനം.എന്നാൽ രാഷ്ട്രപതിയുമായി സംഘം ഏതൊക്കെ വിഷയത്തിൽ ചർച്ച നടത്തും എന്നത് വ്യക്തമല്ല.

Recommended