new minimum rate of autorickshaw will get delay to come in fare meter

  • 5 years ago
ഓട്ടോ നിരക്ക് വർദ്ധിച്ചെങ്കിലും, മീറ്ററിലെത്തിയിട്ടില്ല

ഓട്ടോറിക്ഷയുടെ പുതിയ മിനിമം നിരക്ക് 25 രൂപയാണ്

ഓട്ടോ നിരക്ക് വർധിച്ചെങ്കിലും, മിനിമം ചാർജ് മീറ്ററിൽ എത്താൻ വൈകും
മീറ്ററുകള്‍ പുതിയ നിരക്കിനനുസരിച്ച് മുദ്രണംചെയ്യേണ്ടതിനാല്‍ ഓട്ടോനിരക്ക് വര്‍ധന ഫെയര്‍മീറ്ററില്‍ എത്താന്‍ വൈകും. സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇതിനുശേഷമേ പുതിയ നിരക്ക് ഫെയര്‍മീറ്ററിലാക്കാനുള്ള നടപടി ആരംഭിക്കുകയുള്ളൂ.
സംസ്ഥാനത്തെ എല്ലാ ഓട്ടോകളുടെയും മീറ്ററുകള്‍ ഒരുമിച്ച് പുതിയ നിരക്കിലേക്ക് മാറ്റുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
മൂന്നുമാസം വീതമുള്ള നാല് ഘട്ടങ്ങളിലായിട്ടാണ് മീറ്ററുകള്‍ പരിശോധനയ്ക്ക് ഹാജരാക്കി മുദ്രണംചെയ്യുന്നത്. ഓട്ടോകളുടെ എണ്ണക്കൂടുതലും ലീഗല്‍മെട്രോളജി ഓഫീസുകളുടെ അസൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം.
ഈ രീതിയില്‍ മീറ്റര്‍ മുദ്രണം അടുത്ത ഡിസംബര്‍വരെ നീണ്ടേക്കാം. മീറ്റര്‍ മുദ്രണം ചെയ്യുന്നതുവരെ പഴയനിരക്കിലെ മീറ്റര്‍ ഉപയോഗിക്കാം. പുതിയ നിരക്ക് കാണിക്കുന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചാല്‍ മതിയാകും. ഇത് മോട്ടോര്‍വാഹനവകുപ്പ് നല്‍കും.
ഓട്ടോറിക്ഷയുടെ പുതിയ മിനിമം നിരക്ക് 25 രൂപയാണ്.
ഒന്നരകിലോമീറ്ററിന് ശേഷമുള്ള ഒരോ കിലോമീറ്ററിനും 12 രൂപയാണ് നിരക്ക്. 100 മീറ്ററിന് 1.20 രൂപ വീതവും നല്‍കണം. പുതിയ നിരക്ക് ഫെയര്‍മീറ്ററില്‍ ചേര്‍ത്താലേ ഇതിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കൂ.
ക്വാഡ്രാസൈക്കിളുകള്‍ക്ക് (നാലുചക്ര ഓട്ടോകള്‍) മിനിമം 30 രൂപയാണ്. ഒന്നരകിലോമീറ്ററിനുശേഷം തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും ഓട്ടോയെപോലെ 12 രൂപ നല്‍കണം. ഓട്ടോകള്‍ക്കും ക്വാഡ്രാസൈക്കിളുകള്‍ക്കും രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ 50 ശതമാനം നിരക്ക് അധികം ഈടാക്കാം.
ഓട്ടോകളുടെ വെയിറ്റിങ് ചാര്‍ജില്‍ മാറ്റമില്ല. 15 മിനിറ്റിന് 10 രൂപ. ഒരു ദിവസത്തെ പരമാവധി നിരക്ക് 250 രൂപ.
മോട്ടോര്‍ക്യാബുകള്‍ക്ക് മണിക്കൂറിന് 50 രൂപയും ഒരുദിവസത്തേക്ക് 500 രൂപയും നല്‍കണം.

Recommended