Mohanlal: Malayalam superstar

  • 6 years ago
ജന്മാനുഗ്രഹം...ഈ വിസ്മയം

മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ ജനനം1960 മെയ് 21ന്

പത്തനം തിട്ട ജില്ലയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും മകന്‍

പിതാവിന്റെ ഉദ്യോഗാര്‍ത്ഥം തിരുവനന്തപുരത്തെ മുടവന്‍മുകളിലെ തറവാട്ട് വീട്ടിലേക്കെത്തിയ കുട്ടിക്കാലം

ആറാം ക്ലാസില്‍ സ്‌കൂളിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലാല്‍ നാടകങ്ങളിലും സജീവം

തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നിന്ന് എംജി കോളേജിലേക്ക് കടന്ന കൗമാരം.

1978ല്‍ ചിത്രീകരിച്ച തിരനോട്ടം ആദ്യചിത്രം.ലാലിന്റെ സൗഹൃദവലയത്തിലുള്ള ഭാരത് സിനി ഗ്രൂപ്പ് നിര്‍മ്മിച്ച ചിത്രത്തിന്റെ റിലീസ് നടന്നില്ല.

1980ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം മഞ്ഞില്‍വിരിഞ്ഞ പൂക്കളാണ് ആദ്യമായി മോഹന്‍ലാലിനെ സിനിമ നടനാക്കിയത്

പുഞ്ചിരിയോടെയെത്തിയ ആ വില്ലനെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു അന്ന് മോഹന്‍ലാലിന് പ്രായം 20

1983ല്‍ താരം അഭിനയിച്ച് തീര്‍ത്തത് 25ലേറെ ചിത്രങ്ങള്‍

പ്രതിനായക വേഷത്തില്‍ നിന്ന് പതിയെ നായക വേഷങ്ങളിലേക്ക് കൂടുമാറിയ ലാല്‍ ശേഷം അഭിനയിച്ചതൊക്കെ ഹാസ്യഭാവമുള്ള നായക വേഷങ്ങള്‍

1983ലെ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെയാണ് ലാല്‍ നായകസ്ഥാനം ഉറപ്പിക്കുന്നത്

ലാലിന്റെ ഉറ്റസുഹൃത്തായ പ്രിയദര്‍ശനൊപ്പം മിന്നാരം തേന്മാവിന്‍ കൊമ്പത്ത് തുടങ്ങി നിരവധി ഹിറ്റുകള്‍

1986 മുതല്‍ 1995 വരെയുള്ള മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ ലാലും തിളങ്ങി

1996ല്‍ ടിപി ബാലഗോപാലന്‍ എം.എ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ തേടി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം

രാജീവിന്റെ മകന്‍,താളവട്ടം,സന്മനസുള്ളവര്‍ക്ക് സമാധാനം,പഞ്ചാഗ്നി-ലാല്‍ സൂപ്പര്‍സറ്റാറിലേക്ക് ഉയര്‍ന്നു

പ്രിയദര്‍ശന്റെ ചിത്രം തിരുവനന്തപുരം എറണാകുളം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി 365 ദിവസം പ്രദര്‍ശിപ്പിച്ച് ചരിത്രം കുറിച്ചു

1993ല്‍ ദേവാസുരം,മണിച്ചിത്രത്താഴ്,ഹിസ്ഹൈനനസ് അബ്ദുള്ള തുടങ്ങിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങള്‍ മലയാളസിനിമയുടെ മുതല്‍ക്കൂട്ടായി

1997ല്‍ മണിരത്‌നം ഒരുക്കിയ ഇരുവര്‍ എന്ന ചിത്രത്തിലൂടെ ലാല്‍ തമിഴിലേക്ക്

2002ല്‍ ബോളിവുഡില്‍ കമ്പനി എന്ന ചിത്രത്തില്‍.തമിഴ്,ഹിന്ദി,തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലും തന്റെ സിംഹാസനം ഉറപ്പിച്ചു

2016ല്‍ തിയേറ്ററുകളിലെത്തിയ പുലിമുരുകനിലൂടെ മലയാള സിനിമയെ 100 കോടി ക്ലബ്ബിലെത്തിച്ചു

സീമ,മമ്മൂട്ടി എന്നിവര്‍ക്കൊപ്പം കാസിനോ എന്ന സിനിമ നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയായിരുന്നു ലാല്‍

2009 മാക്സ്ലാബ് എന്റര്‍ടൈന്‍മെന്റ്സ് എന്ന നിര്‍മ്മാണ വിതരണ കമ്പനി ആരംഭിച്ചു

മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ലാലിന്

2001ന് രാജ്യം പത്മശ്രീയും 2009ല്‍ ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റന്റെ കേണല്‍ പദവിയും നല്‍കി ആദരിച്ചു

വിജയങ്ങളില്‍ വിനയാന്വിതരാവാന്‍ നമുക്ക് കഴിയണം.ആരൂടെയും കണ്ണീര് വീഴ്ത്താത്ത, ആരെയും നോവിക്കാത്ത വിജയം മാത്രമെ നാം ആഘോഷിക്കാവൂ-മോഹന്‍ലാല്‍

Subscribe to aanakkaryam :https://bit.ly/2BsRg1s

Get More aanakkaryam
Read: http://aanakkaryam.com/
Like: https://www.facebook.com/aanakkaryammedia
Follow: https://twitter.com/Aanakkaryam_com
Instagram:https://www.instagram.com/aanakkaryam/
google+: https://plus.google.com/u/0/
linkedin:https://www.linkedin.com/company/aanakkaryammedia/
pinterest:https://in.pinterest.com/aanakkaryam/

Recommended