സംഘികളെ കടന്നാക്രമിച്ച് പ്രകാശ് രാജിന്റെ തീപ്പൊരി പ്രസംഗം വീണ്ടും

  • 6 years ago
കുരീപ്പുഴ വിഷയത്തിൽ പ്രതികരിക്കവേ ബിജെപി നേതാവ് കെ സുരേന്ദ്രൻ നടൻ പ്രകാശ് രാജിനെ വിമർശിച്ചത് ഇങ്ങനെയായിരുന്നു: '' കർണ്ണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്''. അടുത്തിടെ രാജ്യത്തെ സംഘപരിവാറുകാരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് പ്രകാശ് രാജ്. പൊതു വേദികളിലും സോഷ്യൽ മീഡിയയിലും അദ്ദേഹം മോദിയോടും സംഘപരിവാറിനോടും നിരന്തരം ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കുന്നു. മറുപടി ഇല്ലാത്ത സംഘികൾ 'സിനിമ പൂട്ടിപ്പോയ ഒരുത്തൻ മോദിയെ ചീത്ത വിളിച്ച് ആളാകുന്നു' വെന്ന് മുറുമുറുക്കുന്നു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിലും പ്രകാശ് രാജ് തീപ്പൊരി തന്നെ പാറിച്ചു. സംഘപരിവാറിന്റെ മർമ്മം നോക്കിയുള്ള അടിയായിരുന്നു പ്രകാശ് രാജിന്റെ ഓരോ വാക്കുകളും. അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഇതാണ്:

Recommended