ദിലീപിനെതിരെ കടുത്ത നടപടികളുമായി പോലീസ് | Oneindia Malayalam

  • 6 years ago
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പക്ഷേ, കേസ് ഇപ്പോഴും പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയായി തന്നെ തുടരുകയാണ്. അതിനിടെയാണ് കേസിന് പിന്നില്‍ മറ്റൊരു ഗൂഢാലോചനയുണ്ടെന്ന് കേസിലെ പ്രതികളില്‍ ഒരാളായ മാര്‍ട്ടിന്‍ പറയുന്നത്.ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്നാണ് മാര്‍ട്ടിന്‍ ഉന്നയിക്കുന്ന ആരോപണം. കേസിലെ എട്ടാം പ്രതിയും പ്രമുഖ നടനും ആയ ദിലീപിന് ആശ്വാസം നല്‍കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍ എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നാം. എന്നാല്‍ കാര്യങ്ങള്‍ ആ വഴിക്ക് തന്നെ പോകുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കും എന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ അന്തിമ ഘട്ടത്തില്‍ കോടതി ദിലീപിന് ജാമ്യം അനുവദിക്കുക തന്നെ ചെയ്തു.നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കൈമാറണം എന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒരിക്കലും പ്രോസിക്യൂഷന്‍ അംഗീകരിക്കാന്‍ ഇടയില്ല.

Recommended