അർച്ചന കവി എവിടെയാണ്? | filmibeat Malayalam

  • 7 years ago
Archana Kavi's Toofan Mail is trending now.

നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് അർച്ചന കവി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എംടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ലാല്‍ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ടെലിവിഷൻ ചാനലിലെ അവതാരകയായിരുന്ന അർച്ചന കവി പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയാണ് അർച്ചനക്ക് ലഭിച്ചത്. എന്നാല്‍ പിന്നീട് ലഭിച്ച ചിത്രങ്ങളിലൊന്നും ആ സ്വീകാര്യത നിലനിർത്താൻ അർച്ചനക്കായില്ല. പിന്നീട് സ്റ്റാൻഡ് അപ് കൊമേഡിയൻ അബീഷ് മാത്യുവുമായുള്ള വിവാഹം. എന്നാല്‍ എഴുത്തിലും അഭിനയത്തിലുമായി താന്‍ ആകെ സജീവമാണെന്ന് താരം പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അര്‍ച്ചന കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൂഫാന്‍ മെയില്‍ എന്ന വെബ് സീരീസിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. അമ്മുവെന്ന കഥാപാത്രമായാണ് അര്‍ച്ചനയെത്തുന്നത്. അര്‍ച്ചനയുടെ അച്ഛന്‍ ജോസ് കവിയില്‍ ഈ വെബ് സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Recommended