പാകിസ്താൻ ബൗളർക്ക് വിലക്ക് | Mohammed Hafeez Banned | Oneindia Malayalam

  • 7 years ago
Pakistani spin bowler Mohammed Hafeez has been handed his third suspension from International bowling by the ICC.

സംശയകരമായ ബൌളിങ് ആക്ഷനെത്തുടർന്ന് പാക് ഓഫ് സ്പിന്നർ മുഹമ്മദ് ഹഫീസിനെ ഐസിസി സസ്പെൻഡ് ചെയ്തു. ബൌളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഐസിസിയുടെ സസ്പെൻഷൻ. ഇത് മൂന്നാം തവണയാണ് പാക് ബൌളറെ ഐസിസി താത്ക്കാലികമായി വിലക്കുന്നത്. ബൌള്‍ ചെയ്യുമ്പോള്‍ ഹഫീസിൻറെ കൈ 15 ഡിഗ്രിയില്‍ കൂടുതല്‍ വളയുന്നതാണ് പ്രശ്നം. ഐസിസിയുടെ നിയമപ്രകാരം കൈ 15 ഡിഗ്രിയില്‍ കൂടുതല്‍ വളയാൻ പാടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമെ ഹഫീസിനെ സസ്പെൻഡ് ചെയ്തിട്ടുള്ളൂവെന്നും പാക് ക്രിക്കറ്റ് ബോർഡിൻറെ കീഴില്‍ നടക്കുന്ന ആഭ്യന്തര മത്സരങ്ങളില്‍‌ ഹഫീസി് കളിക്കാമെന്നും ഐസിസി വ്യക്തമാക്കി. നിലവില്‍ ഐസിസി റാങ്കിങ്ങില്‍ ഓള്‍ റൌണ്ടർമാരുടെ പട്ടികയില്‍ ഒന്നാമതാണ് ഹഫീസ്. ബൗളിംഗ് ആക്ഷന്റെ കാര്യത്തിൽ ഐ സി സി നിയമങ്ങൾ കർശനമാക്കിയതോടെ പല ബൗളർമാരും പ്രത്യേകിച്ച് പാകിസ്താനിൽ നിന്നുള്ള സ്പിന്നർമാർ, വലിയ പ്രതിസന്ധിയിലാണ്.

Recommended