Arjuna Ranatunga Makes Match Fixing Claims Over 2011 World Cup | Oneindia Malayalam

  • 7 years ago
Former Sri Lanka Skipper Arjuna Ranatunga on friday demanded an investigation into the country;s 2011 world cup defeat by India amid allegations of match fixing.

2011ലെ ഇന്ത്യ ശ്രീലങ്കാ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നെന്ന ഗുരുതരമായ ആരോപണവുമായി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ രംഗത്തെത്തി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് മുന്‍താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ താരങ്ങള്‍ മത്സരം ഇന്ത്യയ്ക്ക് അടിയറവുവെച്ചെന്നാണ് രണതുംഗയുടെ ആരോപണം. ഇന്ത്യയ്ക്കെതിരായ തോല്‍വി തന്നെ ഞെട്ടിച്ചെന്ന് അമ്പത്തിമൂന്നുകാരനായ താരം പറഞ്ഞു. കമന്റേറ്ററിക്കായി താന്‍ അന്ന് ഇന്ത്യയിലുണ്ടായിരുന്നു. ജയിക്കാവുന്ന മത്സരം പൊടുന്നനെ കൈവിട്ടപ്പോള്‍ അന്നുതന്നെ തനിക്കതില്‍ സംശയമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് വെളുത്ത ക്രിക്കറ്റ് ജഴ്സിയില്‍ തങ്ങളുടെ അഴുക്ക് മറച്ചുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Recommended